പി.കെ.വാരിയർ ശതപൂർണിമ : പ്രഭാഷണ പരമ്പര ഇന്നു മുതൽ

Posted on: June 8, 2021

കോട്ടയ്ക്കല്‍ : ഇന്ന് എടവത്തിലെ കാര്‍ത്തിക. ആയുര്‍വേദത്തിന് ആഗോളമുഖം നല്‍കിയ ഡോ.പി.കെ. വാരിയര്‍ക്ക് നൂറാം പി റന്നാള്‍. കോവിഡ് സാഹചര്യം മുന്‍ നിര്‍ത്തി വാരിയര്‍ താമസിക്കുന്ന ‘കൈലാസമന്ദിര’ത്തില്‍ ഇത്തവണ സദ്യയോ ആഘോഷമോ ഇല്ല. ‘ശതപൂര്‍ണിമ’ എന്നപേരിലുള്ള ഓണ്‍ലൈന്‍ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ ഒന്നിനു നിര്‍വഹിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള നാലുദിവസത്തെ പ്രഭാഷണപരമ്പര ഇന്ന് തുടങ്ങും.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും വൈദ്യരത്‌നം പി.എസ്. വാരിയര്‍ ആയുര്‍വേദ കോളേജും ചേര്‍ന്ന് ഓണ്‍ലൈനായി നടത്തുന്ന പ്രഭാഷണപരമ്പര ഇന്ന് വൈകുന്നേരം ആറിന് ആയുഷ് മന്ത്രാലയം സെക്രട്ടറി ഡോ.രാജേഷ് കൊട്ടേച്ച് ഉദ്ഘാടനം ചെയ്യും.

യു.ജി.സി. മുന്‍ ഉപാധ്യക്ഷന്‍ ഡോ. ഭൂഷണ്‍ പട്വര്‍ധന്‍, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഡോ. കിഷോര്‍ പട്വര്‍ധന്‍, ഡോ. കെ.എസ്. ധീമാന്‍, ന്യൂഡല്‍ഹി എ.ഐ.ഐ.എയിലെ ഡോ. ശ്രീനിവാസ ആചാര്യഹെജമാഡി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.