ഡോ. പി.കെ. വാരിയര്‍ ശതപൂര്‍ണിമ ജൂണ്‍ ഒന്നിന്

Posted on: May 29, 2021

കോട്ടയ്ക്കല്‍ : കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്റ്റി ഡോ. പി.കെ.വാരിയരുടെ നൂറാം പിറന്നാളിന്റ ഭാഗമായി നടക്കുന്ന ഓണ്‍ലൈന്‍ പരിപാടികളുടെ ഉദ്ഘാടനം ജൂണ്‍ ഒന്നിന് രാത്രി ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

പ്രൊഫ. കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. അധ്യക്ഷനാകും. അറുപതിലധികം വര്‍ഷമായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ സാരഥിയായ ഡോ. പി.കെ. വാരിയരുടെ നൂറാം പിറന്നാള്‍ ജൂണ്‍ എട്ടിനാണ്. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി ആഘോഷമൊഴിവാക്കി.

‘ശതപൂര്‍ണിമ’ എന്ന പേരില്‍ ഓണ്‍ലൈന്‍ പരിപാടികള്‍മാത്രമാണ് നടത്തുന്നത്. കോവിഡ് സാഹചര്യം മാറിയാല്‍ പുസ്തകപ്രകാശനം, സാംസ്‌കാരിക-സാഹിത്യ-കവി സമ്മേളനങ്ങള്‍, ചിത്രപ്രദര്‍ശനം, വാര്‍ഷിക ആയുര്‍വേദസെമിനാര്‍, സൗഹൃദക്കൂട്ടായ്മ തുടങ്ങിയവ നടത്തും.