പി.കെ. വാരിയരുടെ നൂറാം ജന്മദിനാഘോഷം : ആദരവുമായി ആര്യവൈദ്യശാല ജീവനക്കാര്‍

Posted on: June 7, 2021

കോട്ടയ്ക്കല്‍ : ഡോ. പി.കെ. വാരിയരുടെ നൂറാം ജന്മദിനാഘോഷത്തിനു വ്യത്യസ്തമായ രീതി
യില്‍ ആദരമര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍. കോട്ടയ്ക്കല്‍ നഗരസഭയിലെ രണ്ടു കുടുംബങ്ങള്‍ക്കു വീടുവെച്ചുനല്‍കാന്‍ തീരുമാനിച്ചു.

കോട്ടയ്ക്കല്‍ നഗരസഭയില്‍നിന്നു ലഭിക്കുന്ന കുടുംബങ്ങളുടെ അപേക്ഷകളില്‍നിന്ന് ആര്യവൈദ്യശാലയിലെ യൂണിയനുകളും മാനേജ്‌മെന്റും അടങ്ങുന്ന കമ്മിറ്റി പരിശോധിച്ച് അനുയോജ്യരായ കുടുംബങ്ങളെ തിരഞ്ഞെടുക്കും. ആറുമാസത്തിനകം വീട് നിര്‍മിച്ചുനല്‍കും.

ഇതുസംബന്ധിച്ച് ജീവനക്കാരുടെ പ്രതിനിധികളുമായി ധാരണാപത്രം ഒപ്പുവെച്ചു. ചടങ്ങില്‍ ഉദ്യോഗസ്ഥരായ വി. വേണുഗോപാല്‍, മുരളി തായാട്ട്, എന്‍.മനോജ്, ഒ.ടി. വിശാഖ്, കെ. ഗീത, രാകേഷ് ഗോപാല്‍, യൂണിയന്‍ നേതാക്കളായ എം. രാമചന്ദ്രന്‍, മധു കെ, രാമചന്ദ്രന്‍ എം.വി, മുരളീധരന്‍ കെ.പി. എന്നിവരും പങ്കെടുത്തു.