May 2024
വിഎച്ച്എഐ ഏര്‍പ്പെടുത്തിയ അഖിലേന്ത്യാ അവാര്‍ഡ് കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയ്ക്ക്
Posted on: October 6, 2022
കോഴിക്കോട് : വോളന്ററി ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്ത്യ (വിഎച്ച്എഐ) ഏര്‍പ്പെടുത്തിയ അഖിലേന്ത്യാ അവാര്‍ഡ് കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയ്ക്ക് ലഭിച്ചു. ആയുര്‍വേദത്തിന്റെ സര്വ്വതോന്മുഖമായ പുരോഗതിക്കും ആതുരസേവന മേഖലയില്‍ ആര്യവൈദ്യശാല നല്കുന്ന സമഗ്ര സംഭാവനകള്‍ പരിഗണിച്ചുമാണ് അവാര്‍ഡ് നല്‍കുന്നത്.
ന്യൂഡല്‍ഹിയില്‍ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ വോളന്ററി ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടിവ് ബി. ഭാവനമുഖോപാധ്യായയില് നിന്ന് ആര്യവൈദ്യശാല മാനേജിംഗ്് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
വോളന്ററിഹെല്ത്ത് അസോസിയേഷന് ഓഫ് ഇന്ത്യയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്.
TAGS: Kottakkal Arya Vaidya Sala |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച