ആസ്റ്റര്‍ ഫാര്‍മസിയില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഉത്പന്നങ്ങള്‍ ലഭ്യമാക്കി

Posted on: June 20, 2023

കൊച്ചി : കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പഴ്‌സനല്‍, വെല്‍നെസ് കെയര്‍ ഉത്പന്നങ്ങള്‍ ഇനി മുതല്‍ ആസ്റ്റര്‍ ഫാര്‍മസിയിലും ലഭിക്കും.

സംസ്ഥാനത്തെ 86 സ്റ്റോറുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 250ലധികം ഔറ്റുകളില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് ധാരണയിലെത്തിയതായി ആര്യവൈദ്യശാല ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ കെ.പി.നായര്‍, കോര്‍പറേറ്റ് അഫയേഴ്‌സ് ജിഎം പി.രാജേന്ദ്രന്‍, ആര്‍ റീജനല്‍ മേധാവി മുനീറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.