ആസ്റ്റര്‍ ഫാര്‍മസിയില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍

Posted on: June 6, 2023

കൊച്ചി : ആസ്റ്റര്‍ ഫാര്‍മസി ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആസ്റ്റര്‍ ഫാര്‍മസി ഔറ്റ്‌ലെറ്റില്‍ നിന്ന് 699 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങിയാല്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 2 പേര്‍ക്ക് ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സമ്മാനമായിലഭിക്കും.

1000 രൂപയ്ക്കു വാങ്ങുന്നവര്‍ക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്നു ബോട്ട് സവാരിയും 15% കിഴിവും 150 രൂപയുടെ വൗച്ചറും ലഭിക്കും. 499 രൂപ മുതല്‍ 598 രൂപ വരെയുള്ള പര്‍ച്ചേസുകള്‍ക്ക് ആസ്റ്റര്‍ ഫാര്‍മസി ഫൂട്ട് കെയര്‍ ക്രീം, 599 മുതല്‍ 1298 രൂപവരെയുള്ള പര്‍ച്ചേസുകള്‍ക്ക് ആസ്റ്റര്‍ ഫാര്‍മസി ഫ്‌ലേവേഡ് ഗ്രീന്‍ ടീ, 1299 രൂപയ്ക്കു മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് ആസ്റ്റര്‍ മെറ്റല്‍ വാട്ടര്‍ ബോട്ടില്‍ എന്നിവ സൗജന്യമായി ലഭിക്കും. ഒട്ടേറെ ഉത്പന്നങ്ങള്‍ ഒന്നെടുത്താല്‍ ഒന്ന് സൗജന്യം’ എന്ന ഓഫറിലും ലഭ്യമാകും. വീല്‍ചെയര്‍ ഉള്‍പ്പെടെ ഒട്ടേറെ ഉത്പന്നങ്ങള്‍ക്കു പ്രത്യേക കിഴിവുകളും ലഭിക്കും.

എറണാകുളം ജില്ലയിലെ 51 എണ്ണം ഉള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെ 86 ആസ്റ്റര്‍ ഫാര്‍മസി സ്റ്റോറുകളാണു നിലവിലുള്ളത്.

TAGS: Aster Pharmacy |