മുഹമ്മദ് ബിൻ നായിഫ് ബിൻ അബ്ദുൾ അസീസ് സൗദി കിരീടാവകാശി

Posted on: April 29, 2015

Prince-Mohammad-Bin-Nayef-Bറിയാദ് : സൗദി അറേബ്യയിലെ സൽമാൻ രാജാവ് നിലവിലുള്ള കിരീടാവകാശി മുക്രിൻ ബിൻ അബ്ദുൾ അസീസിനെ തൽസ്ഥാനത്തു നിന്നും മാറ്റി. മുഹമ്മദ് ബിൻ നായിഫ് ബിൻ അബ്ദുൾ അസീസ് രാജകുമാരനാണ് പുതിയ കിരീടാവകാശി. സൗദിയിലെ രണ്ടാം തലമുറ രാജകുമാരൻമാരിൽ ഒന്നാമനാണ് പ്രിൻസ് മുഹമ്മദ്.

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് രണ്ടാം കിരീടാവകാശി. അമേരിക്കയിലെ സൗദി അംബാസഡർ അദെൽ ബിൻ അഹമ്മദ് അൽ ജുബൈറിനെ പുതിയ വിദേശകാര്യ മന്ത്രിയായും നിയമിച്ചു. 1975 മുതൽ വിദേശകാര്യമന്ത്രിയായിരുന്ന സൗദ് അൽ ഫയ്‌സൽ രാജകുമാരനെ ആരോഗ്യ പ്രശ്‌നങ്ങളാലാണ് തൽസ്ഥാനത്തു നിന്നും നീക്കിയത്.