കാർസ്ഓൺറെന്റ് റിഡിംഗോയെ ഏറ്റെടുത്തു

Posted on: April 20, 2015

Carzonrent-Fleet-big

ബംഗലുരു : കാർസ്ഓൺറെന്റ്, കാർപൂളിംഗ് സ്റ്റാർട്ടപ്പ് കമ്പനിയായ റിഡിംഗോയെ ഏറ്റെടുത്തു. 10,000 ലേറെ രജിസ്‌റ്റേർഡ് യൂസേഴ്‌സ് റിഡിംഗോയ്ക്ക് ഉണ്ട്. പ്രമുഖ കമ്പനികളിലെയും സോഷ്യൽ മീഡിയ വെബ്‌സൈറ്റായ ലിങ്ക്ഡ്ഇൻ അംഗങ്ങളെയും മാത്രമെ റിഡിംഗോ രജിസ്റ്റർ ചെയ്യാൻ അനുവദിക്കുകയുള്ളു. 2013 ലെ ഹോട്ടസ്റ്റ് സ്റ്റാർട്ടപ്പ് ആയി റിഡിംഗോയെ ഫോർബ്‌സ് വിശേഷിപ്പിച്ചിരുന്നു.

റിഡിംഗോയെ ഏറ്റെടുക്കുന്നതിലൂടെ കാർ ഉടമകൾക്കും യാത്രക്കാർക്കും ലാഭകരമായ ബിസിനസ് മോഡൽ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കാർസ്ഓൺറെന്റ് മാനേജിംഗ് ഡയറക്ടർ രാജീവ് വിജ് പറഞ്ഞു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 250 ഇന്ത്യൻ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും അതു വഴി 6,000 കോടി രൂപയുടെ വരുമാനവുമാണ് ലക്ഷ്യമിടുന്നത്. ഫ്‌ലീറ്റിൽ ഒരു ലക്ഷം കാറുകളുമുണ്ടാവുമെന്ന് രാജീവ് വിജ് ചൂണ്ടിക്കാട്ടി.