ഫോബ്‌സ് ജീവകാരുണ്യപ്പട്ടികയില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

Posted on: November 16, 2018

കൊച്ചി : സമ്പത്ത് ജീവകാരുണ്യത്തിനു പങ്കുവെക്കുന്നതില്‍ മുന്‍നിരയിലുള്ള ഏഷ്യയിലെ 40 പേരുടെ പട്ടികയില്‍ വി – ഗാര്‍ഡ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും. ഇന്ത്യയില്‍ നിന്ന് പുനീത് ഡാല്‍മിയ, ആനന്ദ് ദേശ്പാണ്ഡെ, കിഷോര്‍ ലല്ല, സുനില്‍ മിത്തല്‍, നന്ദന്‍ നിലകേനി, അഭിഷേക് പൊഡര്‍ എന്നീ വ്യവസായികളും ഫോബ്‌സ് ഏഷ്യ മാഗസിന്‍ തയാറാക്കിയ പട്ടികയിലുണ്ട്.

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി 2011 ല്‍ വൃക്ക ദാനം ചെയ്തതും സേഷം അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനിലൂടെ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും  മാഗസിന്‍ കണക്കിലെടുത്തു.