ലോക അതിസമ്പന്നരിൽ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്ത്

Posted on: November 30, 2019

മുംബൈ : ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്ത്. ഫോബ്സ് മാസികയുടെ റിയൽടൈം ബില്യണയേഴ്‌സ് ലിസ്റ്റിലാണ് മുകേഷ് അംബാനി ഇടംപിടിച്ചത്.

ഈ വർഷം ആദ്യം പുറത്തിറക്കിയ ഫോബ്സ് പുറത്തിറക്കിയ അതി സമ്പന്ന പട്ടികയിൽ 13 ാം സ്ഥാനത്തായിരുന്നു അദ്ദേഹം. കമ്പനിയുടെ വിപണി മൂല്യം 10 ലക്ഷ്യം കോടി രൂപ കടന്നതോടെയാണ് ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നത്. വ്യാഴാഴ്ച റിലയൻസിന്റെ ഓഹരിവില 1,582 രൂപയായി ഉയർന്നിരുന്നു. മുകേഷ് അംബാനിയുടെ ആസ്തിമൂല്യം 6,080 കോടി ഡോളറായാണ് ഉയർന്നത്.

ആമസോൺ മേധാവി ജെഫ് ബെസോസാണ് പട്ടികയിൽ ഒന്നാമത്. 11,300 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ബാർക്ക്‌ഷെയർ ഹാത്ത്‌വേ സിഇഒ വാറൻ ബെഫറ്റ് (86.9 ബില്യൺ ഡോളർ), ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബെർഗ് (74.9 ബില്യൺ ഡോളർ), ഇൻഡിടെക്‌സ് ഫാഷൻ ഗ്രൂപ്പ് മുൻ ചെയർമാൻ അമാൻസിയോ ഓർട്ടെഗ (69.3 ബില്യൺ ഡോളർ), ഓറാക്കിൾ സഹസ്ഥാപക ലാറി എല്ലിസൺ (69.2 ബില്യൺ ഡോളർ), കാർലോസ് സ്ലിം ഹേലു (60.9 ബില്യൺ ഡോളർ), ആൽഫബെറ്റ് സിഇഒ ലാറി പേജ് (59.6 ബില്യൺ ഡോളർ) എന്നിവരാണ് ആദ്യത്തെ 10 സ്ഥാനങ്ങളിലുള്ളത്.