ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന കമ്പനികളിൽ ഇൻഫോസിസ് മൂന്നാമത്

Posted on: September 25, 2019

ന്യൂഡൽഹി : ഫോബ്‌സ് തയാറാക്കിയ ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന കമ്പനികളിൽ ഇൻഫോസിസ് മൂന്നാമത്. കഴിഞ്ഞ വർഷം 31 ാം സ്ഥാനത്തായിരുന്നു ഇൻഫോസിസ്. വിസ, ഫെറാരി എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ആപ്പിളിനെയും ആമസോണിനെയും പിന്തള്ളിയാണ് ഇൻഫോസിസ് ഈ നേട്ടം കൈവരിച്ചത്.

നെറ്റ്ഫ്‌ളിക്‌സ്, പേ പാൽ, മൈക്രോസോഫ്റ്റ്, വാൾട്ട് ഡിസ്‌നി, ടൊയോട്ട മോട്ടോർ, മാസ്റ്റർ കാർഡ്, കോസ്റ്റ്‌കോ ഹോൾസെയിൽ എന്നിവയാണ് യഥാക്രമം നാല് മുതൽ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്. ഏറ്റവും വിലമതിക്കുന്ന 250 കമ്പനികളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് 18 കമ്പനികൾ ഇടംപിടിച്ചിട്ടുണ്ട്.

ടിസിഎസ്, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, എൽ & ടി, മഹീന്ദ്ര & മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, സ്റ്റീൽ അഥോറിട്ടി ഓഫ് ഇന്ത്യ, പിരമൾ എന്റർപ്രൈസസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഹിൻഡാൽകോ, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, സൺ ഫാർമ, ജിഐസി, ഐടിസി, ഏഷ്യൻ പെയിന്റ്‌സ് എന്നിവയാണ് ലിസ്റ്റിലെ മറ്റ് ഇന്ത്യൻ കമ്പനികൾ.