അബുദാബിയിലേക്ക് പുതിയ സർവീസുകളുമായി ജെറ്റ് എയർവേസ്

Posted on: March 29, 2015

Jet-Airways-B737-800NG-Big

മുംബൈ : ജെറ്റ് എയർവേസ് പൂനെ, അഹമ്മദാബാദ്, മംഗലുരു എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് തുടങ്ങി. 178 സീറ്റുകളുള്ള ബോയിംഗ് 737-800 നെക്‌സ്റ്റ് ജനറേഷൻ എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിക്കുന്നത്. 12 പ്രീമിയർ ക്ലാസ് സീറ്റുകളും 156 ഇക്‌ണോമി ക്ലാസ് സീറ്റുകളുമാണ് ഈ സർവീസുകളിലുള്ളത്.

മുംബൈ, ഡൽഹി, കൊച്ചി, ചെന്നൈ, ബംഗലുരു, ഹൈദരാബാദ്, ലക്‌നോ, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ അബുദാബി സർവീസുള്ളത്. ഗൾഫ് മേഖലയിലെ 10 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിദിനം 50 സർവീസുകളാണ് ജെറ്റ് എയർവേസിനുള്ളത്.