ലുലു ഫിനാന്‍ഷ്യല്‍ 10 ശാഖകള്‍ കൂടി തുറന്നു

Posted on: March 31, 2023


തിരുവനന്തപുരം : ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് ആഗോള തലത്തില്‍ 11 രാജ്യങ്ങളിലായി 277 ബ്രാഞ്ചുകള്‍, ഇതിന്റെ ഭാഗമായി 10 ശാഖകള്‍ കൂടി ഇന്ത്യയില്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് നാലും, ആലപ്പുഴയില്‍ ഒരു ശാഖയും, തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ 5 ശാഖകളുമാണ് ആരംഭിച്ചത്.

10 ബ്രാഞ്ചുകളും ഒരേ സമയം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് പാറശാല, ഉച്ചക്ക,വിതുര, മാറനല്ലൂര്‍, ആലപ്പുഴയിലെ നൂറനാട്, കോയമ്പത്തൂരിലെ വടവള്ളി, എന്‍എസ്എന്‍ പാളയം, കുനിയമുത്തൂര്‍, രാമനാഥപുരം, കൗണ്ടംപാളയം എന്നിവിടങ്ങളിലാണ് പുതിയ ശാഖകള്‍ ആരംഭിച്ചത്.

കോയമ്പത്തൂരില്‍ ശാഖകള്‍ ആരംഭിക്കുന്നതോടെ ലുലു ഫിന്‍സെര്‍വ് തമിഴ്‌നാട്ടിലെ ബാങ്കിംഗ് മേഖലയില്‍ എത്തുകയും ചെയ്തു, 4 ശാഖകള്‍ കൂടി തുറക്കുന്നതോടെ തിരുവനന്തപുരത്ത് ആകെ 9 ശാഖകളായി. ഇ
തോടെ ഇന്ത്യയില്‍ 43ഉം കേരളത്തില്‍ 22ഉം ശാഖകളുമായി. ഗ്രാമീണ തലത്തില്‍ കൂടുതല്‍ ശാഖകള്‍ ആരംഭിച്ച് അവിടെ അധിവസിക്കുന്നവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഗണനല്‍കുകയാണ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് ലക്ഷ്യമിടുന്നതെന്ന് എം.ഡി. അദീബ് അഹമ്മദ് പറഞ്ഞു.

ഈ ശാഖകളിലൂടെ ഗോള്‍ഡ് ലോണ്‍, പേഴ്‌സണല്‍ ലോണ്‍, എംഎസ്എംഇ ലോണ്‍, കണ്‍സ്യൂമര്‍ ലോണ്‍ എന്നീ സേവനങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.