ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് ഫിലിപ്പൈൻസിൽ ഇ എം ഐ ലൈസൻസ്

Posted on: March 13, 2019

കൊച്ചി : ലുലു ഫിൽസ് ഇന്റർനാഷണൽ എക്‌സ്‌ചേഞ്ചിന് ബാങ്കോ സെൻട്രൽ എൻജി പിലിപിനാസ് നിന്നും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പണമിടപാടുകൾ നടത്താനുള്ള അനുമതി ലഭിച്ചു. ലൈസൻസ് ലഭിച്ചതോടുകൂടി ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പണമിടപാടുകൾ നടത്താനുള്ള മികച്ച സേവനം കാഴ്ച്ച വെയ്ക്കാൻ ലുലു എക്‌സ്‌ചേഞ്ചിന് സാധിക്കും.

കമ്പനിയുടെ സേവനങ്ങളെ കൂടുതൽ സുതാര്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ ഇ എം ഐ ലൈസൻസ് കമ്പനിയെ സഹായിക്കുമെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ലുലു ഫിൽസ് ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് 2014 മെയ് മാസത്തിലാണ് ഫിലിപ്പൈൻസിലെ മനിലയിൽ പ്രവർത്തനം ആരംഭിക്കുന്നത്. നിനോയ് അക്വിനോ ഇന്റർനാഷണൽ എയർപ്പോർട്ടിലുള്ള രണ്ട് ശാഖകൾ അടക്കം മൊത്തം അഞ്ചു ബ്രാഞ്ചുകളാണ് ഫിലിപ്പൈൻസിലുള്ളത്.