എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷൻ നവീകരണത്തിന് ലുലു ഫിനാൻഷ്യൽ സർവീസസിന്റെ സഹായം

Posted on: September 12, 2020

കൊച്ചി : എറണാകുളം സൗത്ത് പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണത്തിന് ലുലു ഫിനാൻഷ്യൽ സർവീസസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെ സഹായം.

നവീകരണത്തിനുളള തുകയുടെ ചെക്ക് അദീബ് അഹമ്മദിനു വേണ്ടി ലുലു ഫോറെക്സ് ജനറൽ മാനേജർ ഷിബു മുഹമ്മദ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് കെ.ജി.യുടെ സാന്നിധ്യത്തിൽ കോൺട്രാക്ടർ ജോർജിന് കൈമാറി.