കൊച്ചി മെട്രോയ്ക്ക് ഫീഡര്‍ സര്‍വീസായി ഇ-ഓട്ടോകള്‍

Posted on: December 30, 2022

കൊച്ചി : കൊച്ചി മെട്രോയ്ക്ക് ഫീഡര്‍ സര്‍വീസായി ഇലക്’ട്രിക് ഓട്ടോറിക്ഷക്കാര്‍ എത്തിക്കുന്നതിനു ടെന്‍ഡര്‍ ജനുവരിയി പൂര്‍ത്തിയാക്കും. ആദ്യഘട്ടം 25 ഓട്ടോകളാകും സര്‍വ്വീസിനെത്തുക. സ്റ്റേഷനുകള്‍ കേന്ദ്രികരിച്ചാണ് സര്‍വ്വീസുകള്‍.

നഗരത്തില്‍ നിലവില്‍ ഇഓട്ടോകള്‍ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും മെട്രോയുടെ ഫീഡര്‍സര്‍വിസായി ബ്രാന്‍ഡ് ചെയ്തിട്ടില്ല. സുസ്ഥിരവും പ്രകൃതിസൗഹൃദവുമായ ഗതാഗതമാക്കാനാണ് ഇ വാഹനങ്ങള്‍ മെട്രോ അനുബന്ധ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്.

വൈദ്യുത വാഹനങ്ങള്‍ക്കായി കെഎംആര്‍എല്‍ ഏര്‍പ്പെടുത്തുന്ന 15 ചാര്‍ജിംഗ് പോയിന്റുകള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി. സൗകര്യപ്രദമായ സ്റ്റേഷനുകളില്‍ ഇവ സ്ഥാപിക്കും.

 

TAGS: E Auto | Kochi Metro |