ബെർജർ പെയിന്റസിന് റഷ്യയിൽ പ്ലാന്റ്

Posted on: February 18, 2015

Berger-Paints-Logo-big

ന്യൂഡൽഹി : ബെർജർ പെയിന്റ്‌സ് റഷ്യയിൽ പ്ലാന്റ് സ്ഥാപിക്കാൻ റഷ്യൻ ഗവൺമെന്റുമായി ധാരാണാപത്രം ഒപ്പുവച്ചു. റഷ്യയിലെ സ്റ്റാവ്‌റോപോൾ മേഖലയിലാണ് ബെർജർ ഇൻഡസ്ട്രിയൽ കോട്ടിംഗ് പ്ലാന്റ് സ്ഥാപിക്കുന്നത്.

അഞ്ച് മില്യൺ (3,100 കോടി രൂപ) ഡോളറാണ് മുതൽ മുടക്ക്. 3,000 ടൺ ശേഷിയുള്ള പ്ലാന്റാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നതെന്ന് ബെർജർ പെയിന്റ്‌സ് ചെയർമാൻ കെ. എസ്. ദിൻഗ്ര പറഞ്ഞു. ഒരു വർഷത്തിനുശേഷം പ്ലാന്റിന്റെ ശേഷി 50,000 ടണ്ണായി ഉയർത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.