ജെറ്റ് എയർവേസ് നാഷണൽ ഗെയിംസ് എയർലൈൻ പാർട്ണർ

Posted on: January 27, 2015

Jet-Airways-Big

മുംബൈ : നാഷണൽ ഗെയിംസിന്റെ എയർലൈൻ പാർട്ണറായി ജെറ്റ് എയർവേസിനെ നിയമിച്ചു.  ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെയാണ് 35 മത് ദേശീയ ഗെയിംസ് കേരളത്തിൽ നടക്കുന്നത്. ഗെയിംസിന്റെ പ്രധാന വേദികളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസുകൾ നടത്തുന്ന സാഹചര്യത്തിലാണ് ജെറ്റ് എയർവേസിനെ തെരഞ്ഞെടുക്കാൻ കാരണം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 11,000 അത്‌ലറ്റുകളും ഏകദേശം 5,000 ത്തോളം വോളന്റിയർമാരും 2,000 മറ്റു ചുമതലക്കാരും ഗെയിംസിൽ പങ്കെടുക്കും.