സൗദിയിലെ അബ്ദുള്ള രാജാവ് അന്തരിച്ചു

Posted on: January 23, 2015

Saudi-King-Abdullah-Big

റിയാദ് : സൗദി അറേബ്യയിലെ അബ്ദുള്ള രാജാവ് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സൗദി സമയം വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 90 വയസായിരുന്നു. അബ്ദുള്ള രാജാവിന്റെ അർധ സഹോദരനും സൗദി  പ്രതിരോധമന്ത്രിയും റിയാദ് ഗവർണറുമായ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരനാണ് അടുത്ത ഭരണാധികാരി.