അസ്റ്റർ മെഡിക്കൽ സെന്റർ ഷാർജ അൽ നഹ്ദയിൽ

Posted on: January 20, 2015

ASTER-Sharja-Inaug-big

ദുബൈ: എല്ലാ പ്രാഥമിക ആരോഗ്യരക്ഷാ സംവിധാനങ്ങളും ഒരു മേൽക്കൂരക്കു കീഴിൽ ഒരുക്കിക്കൊണ്ടു അസ്റ്റർ മെഡിക്കൽ സെന്റർ ഷാർജയിലെ അൽ നഹ്ദയിൽ ആരംഭിച്ചു.

ഷാർജ ഭാഗത്തേക്കുള്ള അൽ ഇത്തിഹാദ് റോഡിൽ സഫീർ മാളിനു സമീപം ഗോൾഡൻ സാന്റ്‌സ് ബിൽഡിംഗിന്റെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള ഡെിക്കൽ സെന്റർ അൽ നഹ്ദ – ഷാർജ മേഖലയിലുള്ളവർക്ക് അനായാസം എത്തിച്ചേരാവുന്ന വിധമാണ് ക്രമീകരിച്ചിട്ടുള്ളത്.

ദക്ഷിണേന്ത്യൻ സൂപ്പർതാരം വിക്രമും ശങ്കറിന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ സിനിമയായ ‘ഐ’യിലെ അണിയറ പ്രവർത്തകരും ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ കോർപറേറ്റ് സ്ട്രാറ്റജീസ് ഡയറക്ടർ ഡോ. അലിഷ മൂപ്പൻ, അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഗ്രൂപ്പ് ഡയറക്ടർ ടി. ജെ വിൽസൺ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.

അൽ നഹ്ദ റസിഡൻഷ്യൽ മേഖലയിലെ വിശാലമായ കുടുംബ വിഭാഗങ്ങളിലേക്ക് എത്തിച്ചേരുകയാണ് പുതിയ മെഡിക്കൽ സെന്ററിലൂടെ ചെയ്യുന്നതെന്ന് അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. മികവുറ്റ സൗകര്യങ്ങളോടെ ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കുക എന്ന അസ്റ്ററിന്റെ ലക്ഷ്യം അരക്കിട്ടുറപ്പിക്കുന്നതാണ് മെഡിക്കൽ സെന്ററെന്നും അദ്ദേഹം വ്യക്തമാക്കി.

ASTER-Sharja-Exterior-big

മിതമായ നിരക്കിലുള്ളതും മികവുറ്റതുമായ ചികിത്സ യു.എ.ഇയുടെ എല്ലാ പ്രദേശങ്ങളിലേക്കുമെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ കോർപറേറ്റ് സ്ട്രാറ്റജീസ് ഡയറക്ടർ അലിഷാ മൂപ്പൻ പറഞ്ഞു.

ശനിയാഴ്ച മുതൽ വ്യാഴാഴ്ച മുതൽ രാവിലെ 8 മുതൽ രാത്രി 12 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 8-11, വൈകീട്ട്  5 – 9.30 വരെയുമാണ് അസ്റ്റർ അൽ നഹ്ദ ഷാർജയുടെ പ്രവർത്തന സമയം. ജനറൽ മെഡിസിൻ, ഒബ്സ്റ്റിട്രിക്‌സ്, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഡെന്റിസ്ട്രി തുടങ്ങിയ നിരവധി വിഭാഗങ്ങളിലെ സേവനം ഇവിടെ ലഭ്യമാണ്. ഓർത്തോപീഡിക്‌സ് വിഭാഗം ഉടൻ ആരംഭിക്കും. ഇതിനു പുറമെ റേഡിയോളജിയും ലബോറട്ടറി സൗകര്യവും അസ്റ്റർ ഫാർമസിയും രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നു. എല്ലാ പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെയും അംഗീകാരം സെന്ററിനുണ്ട്.