സിയാല്‍ സി എം ഡി വി.ജെ. കുര്യന്‍ 10 ന് വിരമിക്കും

Posted on: June 8, 2021

കൊച്ചി : കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ലിമിറ്റഡ് (സിയാല്‍) സി.എം.ഡി: വി.ജെ. കുര്യന്‍ വിരമിക്കുന്ന ഒഴിവിലേക്ക് എറണാകുളം കലക്ടര്‍ എസ്. സുഹാസിനെ നിയമിച്ചു. സുഹാസിനെ താല്‍ക്കാലിക ചുമതലയാണ് നല്‍കുന്നതെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.

അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാണ് കുര്യന്‍ സ്ഥാനമൊഴിയുന്നത്. വിമാനത്താവളത്തിന്റെ സമഗ്രവികസനം ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു നടന്നത്. കഴിഞ്ഞപിണറായി സര്‍ക്കാരാണ് കുര്യനെ സിയാലിന്റെ സി.എം.ഡിയായി നിയമിച്ചത്.

ഈ മാസം 10 നു വി.ജെ. കുര്യന്റെ സര്‍വീസ് കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് സുഹാസിന്റെ സിയമനം.