എം എസ് എ കുമാറിനും പി എച്ച് കുര്യനും കെഎംഎ അവാർഡ്

Posted on: January 15, 2015

M-S-A-Kumar-small-KMA-Award

കൊച്ചി : എ വി ടി നാച്വറൽ പ്രൊഡക്ട്സ് മാനേജിംഗ് ഡയറക് ടർ എം എസ് എ കുമാറിനും സംസ്ഥാന വ്യവസായ-ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി എച്ച് കുര്യൻ ഐഎഎസിനും കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ അവാർഡ്.

P-H-Kurian-IAS

അവാർഡ് കമ്മിറ്റി ചെയർമാൻ കെ എൻ ശാസ്ത്രിയാണ് എം എസ് എ കുമാറിനുള്ള മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡ് പ്രഖ്യാപിച്ചത്. പി എച്ച് കുര്യനുള്ള കെ എം എ നാസ്‌കോം ഐടി ലീഡർഷിപ്പ് അവാർഡ്, കെഎംഎ ഐടി-ഐടിഇഎസ് ഫോറം ചെയർമാൻ ജോസഫ് കോരയും പ്രഖ്യാപിച്ചു.