കേരള മാനേജ്‌മെന്റ് അസോസിയേഷൻ വാർഷിക കൺവെൻഷൻ 19 മുതൽ

Posted on: February 12, 2020

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ.) 39 ാ മത് വാർഷിക ദേശീയ മാനേജ്‌മെന്റ് കൺവെൻഷൻ 19, 20 തീയതികളിൽ ലെ മെറിഡിയൻ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. റീ ഇമാജിനിംഗ് മാനേജ്‌മെന്റ് – റിസർജൻസ് എഹെഡ് എന്നതാണ് കൺവെൻഷന്റെ വിഷയം.

നല്ല നാളേക്കായി ഭൂമിയുടെ സുസ്ഥിരത, പ്രാദേശിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ആഗോള പ്രതിബദ്ധത സൃഷ്ടിക്കുക, ഇന്ത്യയുടെ സാമ്പത്തിക പുനരുത്ഥാനത്തിലേക്കുള്ള ചുവടുവെയ്പ്പുകൾ, വളർച്ച – ഒരു കോർപ്പറേറ്റ് അജണ്ട എന്നിവയാണ് കൺവെൻഷനിലെ മറ്റു വിഷയങ്ങൾ. ജനങ്ങൾക്കും ഭൂമിക്കും ലാഭത്തിനും വേണ്ടിയുള്ള ആഗോള കാഴ്ചപ്പാട്, മാനേജ്‌മെന്റിന് നേതൃത്വം വഹിക്കുക. സ്റ്റാർട്ട് അപ്പ് ടു സ്‌കെയിൽ അപ്പ് എന്നിവയിലാണ് പാനൽ ചർച്ചകൾ നടക്കുക.

ഹീറോ കോർപ്പറേറ്റ് സർവീസ് ചെയർമാൻ സുനിൽ കാന്ത് മുഞ്ജാൽ, കോർപ്പറേറ്റ് മെന്റർ ക്യാപ്റ്റൻ രഘുരാമൻ, റിലയൻസ് എന്റർടെയിൻമെന്റ് കണ്ടന്റ് സിൻഡിക്കേഷൻ സിഇഒ ശ്വേത അഗ്നിഹോത്രി. സോഫ്റ്റ് ബാങ്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടറായിരുന്ന വികാസ് അഗ്നിഹോത്രി, മൈക്രോ സോഫ്റ്റ് കോർപ്പറേഷൻ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശശികുമാർ ശ്രീധരൻ, സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്, ഗ്ലാസ്‌കോ സ്മിത്‌ക്ലൈൻ കൺസ്യൂമർ ഹെൽത്ത് കെയർ ചെയർമാൻ പി. ദ്വാരകാനാഥ് തുടങ്ങിയവർ കൺവെൻഷനിൽ പ്രഭാഷണം നടത്തും. രജിസ്‌ട്രേഷന് 99727 75588, [email protected].