എല്ലാ പൗരൻമാർക്കും സമൂഹത്തെ സേവിക്കാനാവുമെന്ന് ഡോ. നീലകണ്ഠൻ ജയശങ്കർ

Posted on: December 18, 2019

കൊച്ചി : എല്ലാ പൗരൻമാർക്കും സമൂഹത്തെ സേവിക്കാനാവുമെന്നും അതിനു സിവിൽ സർവീസിന്റെ കുപ്പായം തന്നെ വേണ്ടതില്ലെന്നും ഇൻകം ടാക്‌സ് കമ്മീഷണർ ഡോ. നീലകണ്ഠൻ ജയശങ്കർ ഐ ആർ എസ് പറഞ്ഞു. കേരള മാനേജ്മന്റ് അസോസിയേഷന്റെ സായാഹ്ന പ്രഭാഷണ പരമ്പരയിൽ സിവിൽ സർവീസും ദേശീയ താല്പര്യവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തി എന്ന നിലയിൽ രാജ്യത്തെയും സമൂഹത്തെയും വിവിധ വഴികളിലൂടെ സേവിക്കാൻ കഴിയും. എന്നാൽ രാജ്യത്തിന്റെ നയരൂപീകരണത്തിലും ഭരണ നിർവഹണത്തിലും നേരിട്ട് പങ്കെടുക്കാൻ കഴിയും. സമൂഹത്തിനു എന്ത് നൽകി എന്നതിനാണ് പ്രാധാന്യം. ആവശ്യമില്ലാത്ത കുറെ വിവരങ്ങൾക്ക് പകരം ഏറ്റവും മികച്ച വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരള മാനേജ്മന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽ നിർമല, ഹോണററി സെക്രട്ടറി ബിബു പുന്നൂരാൻ എന്നിവർ സംസാരിച്ചു.