കെ.എം.എ സായാഹ്ന പ്രഭാഷണം

Posted on: February 5, 2020

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഗ്ലോബല്‍ എം ബി എ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സായാഹ്ന പ്രഭാഷണം യു.കെ യിലെ ഹള്‍ സര്‍വകലാശാല അസോസിയേറ്റ് ഡീന്‍ പ്രൊഫ. ലീന്‍ ബരോ നിര്‍വഹിച്ചു. ആഗോള സമൂഹത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ ആ ഗോള ഭാഷകളില്‍ പ്രാവീണ്യം നേടിയിരിക്കണമെന്ന് അവര്‍ പറഞ്ഞു. ലോകം കൂടുതല്‍ ആഗോള കേന്ദ്രീകൃതമായി കൊണ്ടിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ മാത്രമല്ല. ഒട്ടുമിക്ക രാജ്യങ്ങളെയും ഇത് ബാധിച്ച സാഹചര്യത്തില്‍ ഗ്ലോബല്‍ എം ബി എ യ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

സങ്കീര്‍ണമായ ആഗോള സാഹചര്യത്തില്‍ ഉത്തരവാദിത്വമുള്ള നേതൃഗുണം അനിവാര്യമാണ്. ലോകം മാറുന്നതനുസരിച്ച് വിദ്യാഭ്യാസ രീതിയിലും മാറ്റം അനിവാര്യമാണ്. പ്രതിസന്ധികളെ തരണം ചെയ്യാന്‍ ആവശ്യമായ നേതൃഗുണം വളര്‍ത്തിയെടുക്കണം. ആഗോള ബന്ധങ്ങള്‍ അനിവാര്യമാണ്. നിങ്ങള്‍ എടുക്കുന്ന ഓരോ തീരുമാനവും നിര്‍ണായകമാണെന്ന ചിന്ത എപ്പോഴും ഉണ്ടാകണമെന്ന് പ്രൊഫ. ലീന്‍ ബരോ പറഞ്ഞു.

ലക്ഷ്യപ്രാപ്തിയിലെത്താന്‍ ഉതകുന്ന തരത്തിലാകണം വിദ്യാഭ്യാസം നല്‍കേണ്ടത്. ആഗോള എം ബി എ യിലൂടെ ലോകത്തെ അറിയുകയും ഉത്തരവാദിത്വത്തോടെ നയിക്കാനും കഴിയുന്നു. ഒരാളുടെ വ്യക്തിത്വത്തെ തന്നെ മാറ്റി മറിക്കാന്‍ ആഗോള എം ബി എ യിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

കെ എം എ പ്രസിഡന്റ്മുഡന്റ്ന്‍ ജിബു പോള്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് രാജ് മോഹന്‍ നായര്‍ സ്വാഗതവും ഓണററി സെക്രട്ടറി ബിബു പുന്നൂരാന്‍ നന്ദിയും പറഞ്ഞു.