ഉപരിപഠനത്തിന് സ്‌കോളർഷിപ്പുമായി കെഎംഎ

Posted on: March 1, 2022

കൊച്ചി ; പഠനാവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ.എം.എ.).

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ കോഴ്‌സിന്റയോ കോഴ്‌സിലേക്ക് പ്രവേശനം ലഭിച്ചതിന്റയോ രേഖ, നിലവില്‍ പഠനത്തിന് വെല്ലുവിളി നേരിടുന്ന സാമ്പത്തിക സാഹചര്യത്തില്‍ നിന്നാണെന്നതിന് വില്ലേജ് ഓഫീസറുടെയോ സ്ഥാപനമേധാവിയുടെയോ സാക്ഷ്യപത്രം എന്നിവയാണ് ഹാജരാക്കേണ്ടത്. പ്രൊഫഷണല്‍ കോഴ്‌സിനാണ് മുന്‍ഗണന. വിവരങ്ങള്‍ക്ക് : www.kma.org.in, 9072775588.