ലയനത്തിന് കൊട്ടക് ബാങ്ക് ഓഹരിയുടമകളുടെ അംഗീകാരം

Posted on: January 8, 2015

KotakMahindraBank-Big

കൊട്ടക് ബാങ്കിൽ ഐഎൻജി വൈശ്യബാങ്കിനെ ലയിപ്പിക്കുന്നതിന് കൊട്ടക് ഓഹരിയുടമകൾ അംഗീകാരം നൽകി. മുംബൈയിൽ ചേർന്ന അസാധാരണ പൊതുയോഗമാണ് ലയനതീരുമാനം അംഗീകരിച്ചത്.

ലയനശേഷം 1000 ഐഎൻജി വൈശ്യ ബാങ്ക് ഓഹരി കൈവശമുള്ളവർക്ക് 725 കൊട്ടക് ബാങ്ക് ഓഹരികൾ ലഭിക്കും. ലയിച്ചുകഴിഞ്ഞാൽ രാജ്യത്തെമ്പാടുമായി 1214 ശാഖകളുള്ള ഏറ്റവും വലിയ നാലാമത്തെ സ്വകാര്യ ബാങ്കായി കൊട്ടക് മാറും.