കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് സൊണാറ്റയെ ഏറ്റെടുക്കുന്നു

Posted on: February 15, 2023

കൊച്ചി : സൊണാറ്റ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്എഫ്പിഎല്‍) 100% ഇക്വിറ്റി ഷെയറു
കളും ഏറ്റെടുത്ത് കൊട്ടക് മഹീന്ദ്ര ബാങ്ക്. ഇതിനായുള്ള ബൈന്‍ഡിംഗ് ഷെയര്‍ പര്‍ച്ചേസ് എഗ്രിമെന്റുകള്‍
നടപ്പിലാക്കിയതായി കമ്പനി അറിയിച്ചു.

റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഉള്‍പ്പെടെയുള്ളവയുടെ നിയന്ത്രണങ്ങള്‍ക്കും മറ്റ് അനുമതികള്‍ക്കും വിധേയമായി എന്‍ബിഎഫ്‌സി-എംഎഫ്‌ഐ എന്ന പേരിലായിരിക്കും കമ്പനിയെ നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരില്‍ നിന്ന് ഏറ്റെടുക്കയെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് വ്യക്തമാക്കി.

ഏകദേശം 537 കോടി രൂപയാണ് ഏറ്റെടുക്കുന്നതിന് നിര്‍ണയിക്കുന്ന മൂല്യം. ഈ ഏറ്റെടുക്കലിലൂടെ, റെഗുലേറ്ററി അനുമതിയും മറ്റ് അംഗീകാരങ്ങളും ലഭിച്ചതിന് ശേഷം എസ്എഫ്പിഎല്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്.