സി.വി.ജേക്കബിന്റെ നിര്യാണത്തില്‍ എം.എ.യൂസഫലി അനുശോചിച്ചു

Posted on: February 2, 2021

കൊച്ചി : കേരളത്തിന്റെ വാണിജ്യ വ്യവസായ രംഗത്തെ കാരണവരും മാര്‍ഗ്ഗദര്‍ശിയുമായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ സിന്തെറ്റ് ഗ്രൂപ്പ് സ്ഥാപകനായ സി.വി.ജേക്കബ്. വ്യക്തിപരമായി ഏറെ അടുപ്പമുള്ള അദ്ദേഹവുമൊത്ത് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇരുപത് വര്‍ഷത്തിലേറെക്കാലം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഒരുമികച്ച അനുഭവമായി ഞാന്‍ കണക്കാക്കുന്നു.

വ്യവസായ രംഗത്തുള്ള അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും പരിചയവും ഒട്ടേറെ സംരംഭകര്‍ക്ക് മാതൃകയും പ്രചോചനവുമായിട്ടുണ്ട്. കേരളത്തിന്റെ തനത് സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് ആഗോള വിപണി കണ്ടെത്തിയ ഒരു മഹത് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.

സി.ജി. ജേക്കബ് അവര്‍കളുടെ ഈ വിയോഗം സിയാലിനും കേരളത്തിനും വലിയൊരു നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ യൂസഫലി അഗാധമായ  ദു:ഖം രേഖപ്പെടുത്തി.

 

TAGS: C V Jacob |