സി.വി. ജേക്കബിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Posted on: February 1, 2021

തിരുവനന്തപുരം: പ്രമുഖ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റിന്റെ ചെയര്‍മാന്‍ സി.വി. ജേക്കബിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

സുഗന്ധദ്രവ്യ സംസ്‌കരണരംഗത്തും കയറ്റുമതിയിലും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

കേരളത്തിലെ വ്യാവസായികരംഗത്തും പ്രധാന പങ്കുവഹിച്ച സി.വി. ജേക്കബ് സിയാല്‍ ഡയറക്ടര്‍ എന്ന നിലയിലും കഴിവ് തെളിയിച്ചുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

 

TAGS: C V Jacob |