കെ എം എ സ്‌ക്രിപ്റ്റിംഗ് മൈ സ്‌റ്റോറി ക്ക് തുടക്കമായി

Posted on: August 23, 2015

Synthite-C-V-Jacob-big

കൊച്ചി: കേരള മാനേജ്‌മെന്റ്‌റ് അസോസിയേഷൻ (കെ എം എ) സംവാദ പരമ്പര സ്‌ക്രിപ്റ്റിംഗ് മൈ സ്‌റ്റോറി ക്ക് തുടക്കമായി. സ്വപ്രയത്‌നം കൊണ്ട് വിജയം നേടിയ ബിസിനസ് പ്രമുഖരെയും മാനേജ്‌മെന്റ് നേതൃപാടവം തെളിയിച്ചവരെയും ഉൾപ്പെടുത്തിയാണ് സംവാദ പരമ്പര സംഘടിപ്പിക്കുന്നത്. എല്ലാ മാസവും ഇത്തരം സംവാദങ്ങൽ സംഘടിപ്പിക്കും.

സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ സി. വി. ജേക്കബ് ആണ് സംവാദത്തിനായി ആദ്യമെത്തിയത്.എ ന്നന്നെയ്ക്കും നിലനിൽക്കുന്ന പ്രവൃത്തികളോ സ്ഥാപനങ്ങളോ ആരംഭിക്കുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെറുതെ ഒരു ബ്രാൻഡ് ആരംഭിക്കാതെ അതിലൂടെ ഒരു പൈതൃകം സൃഷ്ടിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

കെ എം എ പ്രസിഡന്റ് പ്രസാദ് കെ. പണിക്കർ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് സുനിൽ സക്കറിയ മോഡറേറ്ററായി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിവേക് കൃഷ്ണ ഗോവിന്ദ്, സെക്രട്ടറി സി.എസ് കർത്ത തുടങ്ങിയവർ സംസാരിച്ചു.