അരവിന്ദ് പനഗരിയ നീതി ആയോഗ് ഉപാധ്യക്ഷൻ

Posted on: January 5, 2015

Arvind-Panagariya--NITI-Aay

ആസൂത്രണ കമ്മീഷന് പകരം രൂപീകരിച്ച നീതി ആയോഗിന്റെ (നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ട്രാൻസ്‌ഫോമിംഗ് ഇന്ത്യ) ഉപാധ്യക്ഷനായി അരവിന്ദ് പനഗരിയയെ കേന്ദ്രസർക്കാർ നിയമിച്ചു. കൊളംബിയ സർവകലാശാലയിലെ പ്രഫസറായിരുന്നു. ഏഷ്യൻ വികസന ബാങ്കിലും ലോക ബാങ്കിലും ഐഎംഎഫിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡിആർഡിഒ മുൻ മേധാവി വി.കെ. സാരസ്വത്, സാമ്പത്തിക വിദഗ്ധൻ ബിബേക് ദെബ്രോയ് എന്നിവരാണ് നീതി ആയോഗിന്റെ സ്ഥിരം അംഗങ്ങൾ. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ അധ്യക്ഷൻ.

കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുൺ ജയ്റ്റ്‌ലി, സുരേഷ് പ്രഭു, രാധാമോഹൻ സിംഗ്, എന്നിവർ എക്‌സ്ഓഫീഷ്യോ അംഗങ്ങളും നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, തവാർ ചന്ദ് എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും നിയമിച്ചു.