60 കഴിഞ്ഞവര്‍ക്ക് പകുതി നിരക്കില്‍ വിമാന ടിക്കറ്റ്

Posted on: December 18, 2020

indi

ന്യൂഡല്‍ഹി : മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ പകുതി നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുന്ന പദ്ധതിക്ക് എയര്‍ ഇന്ത്യ തുടക്കമിട്ടു. ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ, 60 വയസ്സ് പിന്നിട്ട പൗരന്മാര്‍ക്ക് ഇക്കോണി ക്ലാസില്‍ പകുതി നിരക്കില്‍ ടിക്കറ്റെടുക്കാം. വിമാനം പുറപ്പെടുന്നതിനു 3 ദിവസം മുന്‍പ് ടിക്കറ്റെടുക്കണം.

വിമാനത്താവളത്തില്‍ ചെക് ഇന്‍ ചെയ്യുന്ന സമയത്ത് പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. പ്രായത്തില്‍ കൃത്രിമം കാട്ടിയാല്‍ മുഴുവന്‍ തുകയും ഈടാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.