സിയാൽ വാർഷിക പൊതുയോഗം നാളെ

Posted on: September 4, 2020

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിയുടെ ഇരുപത്തിയാറാമത് വാര്‍ഷിക പൊതുയോഗം വിഡിയോ കോണ്‍ഫറന്‍സ് വഴി നാളെ നടക്കും. കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും.

കാലാവധി അവസാനിക്കുന്ന ഡയറക്ടര്‍മാരായ എന്‍.വി.ജോര്‍ജ്, സി.വി. ജേക്കബ് എന്നിവരുടെ പുനര്‍നിയമനം, ഓഡിറ്റര്‍മാരുടെ നിയമനം എന്നിവയുണ്ടാകും. ഈ വര്‍ഷം 27 ശതമാനം ലാഭവിഹിതം നല്‍കാനാണ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം. 655.05കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനം. 204.05 കോടി രൂപ ലാഭം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 97.11 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. ഇതില്‍ 47 ലക്ഷം പേര്‍ രാജ്യാന്തരയാത്രക്കാരും 52.69 ലക്ഷം പേര്‍ആഭ്യന്തരയാത്രക്കാരുമാണ്.