പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ എം എ യൂസഫലി അനുശോചിച്ചു

Posted on: September 1, 2020

കൊച്ചി :  മുൻ രാഷ് ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അനുശോചനം രേഖപ്പെടുത്തി. പ്രഗൽഭനായ ഒരു ഭരണാധികാരി, നയതന്ത്രജ്ഞൻ, സാമ്പത്തിക വിദഗ്ധൻ, മനുഷ്യസ്‌നേഹി അതിലുപരി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പ്രണബ് മുഖർജിയെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഇന്ത്യയുടെ ധനകാര്യമന്ത്രിയായിരുന്ന കാലം മുതൽ രാഷ്ട്രപതിയാകുന്നതു വരെ പ്രണബ് മുഖർജിയുമായി വിവിധ അവസരങ്ങളിൽ അടുത്ത ബന്ധം പുലർത്തുവാൻ സാധിച്ചിട്ടുണ്ട്. പ്രണബ് മുഖർജിയുടെ നിര്യാണം ഇന്ത്യയുടെ രാഷ്ട്രീയ, നയതന്ത്ര മേഖലകളിൽ നികത്താനാവത്ത നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ എം എ യൂസഫലി പറഞ്ഞു.