സിയാൽ 120 കോടി രൂപ ലാഭവിഹിതമായി നൽകും

Posted on: August 16, 2020

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഈ വർഷം 120 കോടി രൂപ ഓഹരിയുടമകൾക്ക് ലാഭവിഹിതമായി നൽകും. സിയാൽ 2003-04 സാമ്പത്തിക വർഷം മുതൽ ലാഭവിഹിതം നൽകി വരുന്നുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് 19,500 ഓഹരിയുടമകളാണുള്ളത്.

ഏറ്റവും വലിയ ഓഹരിയുടമയായ സംസ്ഥാന സർക്കാരിന് ഈ വർഷം 34 കോടി രൂപ ലാഭവിഹിതമായി നൽകും. സിയാലിന്റെ അഞ്ച് എൻആർഐ ഡയറക്ടർമാർക്ക് ആകെ 30 കോടി രൂപ ഡിവിഡൻഡായി ലഭിക്കും.