വിമാനടിക്കറ്റിനൊപ്പം ഓണ്‍ അറൈവല്‍ വീസ ഏര്‍പ്പെടുത്തി എമിറേറ്റ്‌സ്

Posted on: February 2, 2024

ദുബായ് : യുഎസ്, ഷെന്‍ഗന്‍, യുകെ വീസയുള്ള ഇന്ത്യക്കാര്‍ക്ക് ഫ്‌ലൈറ്റ് ടിക്കറ്റിനൊപ്പം ഓണ്‍ അറൈവല്‍ വീസ സൗകര്യം എമിറേറ്റ്‌സ് ഏര്‍പ്പെടുത്തി. എമിറേറ്റ്‌സില്‍ യാത്ര ചെയ്യുന്ന, വീസയ്ക്ക് 6 മാസ കാലാവധിയുള്ളവര്‍ക്കു മാത്രമാണു പുതിയ സൗകര്യം ലഭിക്കുക.

www.emirates.com വെബ്‌സൈറ്റില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം യുഎഇ വീസ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കി അപേക്ഷിക്കാം. കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ ഇന്ത്യയിലെ 9 സെക്ടറുകളിലായി എമിറേറ്റ്‌സിന് ആഴ്ചയില്‍ 167 സര്‍വീസുകളുണ്ട്.

TAGS: Emirates |