രഘുറാം രാജൻ ഐഎംഎഫ് അഡൈ്വസറി ഗ്രൂപ്പ് അംഗം

Posted on: April 12, 2020

ലണ്ടൻ : പ്രമുഖ സാമ്പത്തിക വിദഗ്ധനും മുൻ റിസർവ് ബാങ്ക് ഗവർണറുമായ രഘുറാം രാജനെ ഐഎംഎഫിന്റെ എക്‌സ്റ്റേണൽ അഡൈ്വസറി ഗ്രൂപ്പ് അംഗമായി നാമനിർദേശം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടാനാണ് ഈ സമിതി രൂപീകരിച്ചത്. നേരത്തെ ഐഎംഎഫിന്റെ ചീഫ് ഇക്‌ണോമിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റാഡ്, സിംഗപ്പൂർ മുൻ മന്ത്രി ധർമ്മൻ ഷൺമുഖൻ, യുഎൻ മുൻ ഡെപ്യൂട്ടി മാർക്ക് മലോക്, നൈജീരിയ മുൻ ധനകാര്യമന്ത്രി നഗോസി ഒകാൻജോ ഇവിയേല തുടങ്ങിയവരാണ് ഉപദേശക സമിതിയിലെ മറ്റ് അംഗങ്ങൾ.

TAGS: IMF | Raghuram Rajan |