ആഭ്യന്തര വിമാനസർവീസുകൾ ഇന്ന് നിർത്തലാക്കും

Posted on: March 24, 2020

ന്യൂഡൽഹി : രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകൾ ഇന്ന് അർധരാത്രിയോടെ നിലയ്ക്കും. മിക്ക വിമാനക്കമ്പനികളും സർക്കാർ നിയന്ത്രണം വരും മുമ്പേ സർവീസുകൾ നിർത്തലാക്കുകയോ കുറയ്ക്കുകയോ ചെയ്തിരുന്നു.

അന്താരാഷ്ട്ര സർവീസുകൾ ഈ മാസം 31 വരെ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ ചരക്ക് വിമാനങ്ങൾക്ക് നിയന്തണമുണ്ടാകില്ല.