ഗോ എയര്‍ ഒരു മാസത്തേക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തി

Posted on: March 18, 2020

മുംബൈ : കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ യാത്രാ നിയന്ത്രണം നിലനില്‍ക്കുന്നതു പരിഗണിച്ച് മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 15 വരെ ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

കമ്പനിയുടെ ഒരുകൂട്ടം ജീവനക്കാരോട് താത്കാലികമായി ശബളമില്ലാത്ത അവധിയില്‍ പ്രവേശിക്കാനും കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്.

ജീവനക്കാര്‍ മാറിമാറിയാണ് അവധിയെടുക്കേണ്ടത്. ഇത് വഴി കമ്പനിക്ക് സാമ്പത്തികമായി ആശ്വാസം നല്‍കുന്നതിനൊപ്പം എല്ലാ ജീവനക്കാര്‍ക്കും കൊറോണ ബാധിക്കാതെ മുന്‍ കരുതലെടുക്കാനും കഴിയുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

TAGS: Go Air |