ഗോ എയർ 14 ാം വാർഷികം : 1914 രൂപ മുതല്‍ പ്രത്യേക നിരക്ക്

Posted on: November 5, 2019

ആഭ്യന്തര റൂട്ടുകളില്‍ കൊച്ചിയില്‍ നിന്നുള്ള നോണ്‍ സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ക്ക് 1914 രൂപയാണ് നിരക്ക്. ക്രിസ്മസ്-പുതുത്സരാഘോഷങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ആഘോഷിക്കാന്‍ മികച്ച അവസരമാണിത്. ആഭ്യന്തര റൂട്ടുകളില്‍ മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് ഈ നിരക്ക് ലഭിക്കുക.

‘യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിൽ കൃത്യനിഷ്ഠയുള്ള യാത്രാനുഭവം നല്‍കി ഞങ്ങള്‍ 14 വര്‍ഷം പൂര്‍ത്തിയാക്കി. കൂടുതല്‍ ഫ്‌ളൈറ്റുകളും മികച്ച വളര്‍ച്ചാനേട്ടവുമായി 15ാമത്തെ വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ നേട്ടത്തിനു കാരണം ഉപഭോക്താക്കളാണ്. അവരാണ് ഞങ്ങളെ കൃത്യനിഷ്ഠയും വിശ്വസനീയതയുമുള്ള എയര്‍ലൈനാക്കിയത്. അതിനാല്‍ അവിസ്മരണീയമായ ഈ നിമിഷത്തില്‍ അവര്‍ക്ക് മികച്ച അനുഭവം തിരികെ നല്‍കുകയാണ് ലക്ഷ്യം’, ഗോ എയര്‍ മാനേജിംഗ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു.

പ്രയാസങ്ങളില്ലാത്ത യാത്രാനുഭവം നല്‍കുന്നതിനായി പുതിയ സിറ്റി ചെക്ക്-ഇന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ന്യൂഡല്‍ഹി മെട്രോ സ്റ്റേഷനിലാണ് ചെക്ക്-ഇന്‍ സൗകര്യം. ഇത് റോഡിലെ യാത്രാസമയം കുറക്കുക മാത്രമല്ല, യാത്രക്കാര്‍ക്ക് അവരുടെ ലഗേജ് വിമാനത്താവളം വരെ സ്വയം വഹിക്കാതെ സൗകര്യപ്രദമായി യാത്ര ചെയ്യുകയുമാവാം.

 

TAGS: Go Air |