ഡല്‍ഹിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഗോ എയര്‍

Posted on: October 31, 2019

കൊച്ചി : ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയര്‍ ബെംഗലുരു-ഡല്‍ഹി, കൊല്‍ക്കത്ത-ഡല്‍ഹി മേഖലയിലേക്ക് കൂടുതല്‍ ഫ്ളൈറ്റ് സര്‍വീസുകള്‍ ആരംഭിച്ചു. ബെംഗലുരുവില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും സിംഗപ്പൂരിലേക്ക് കൂടുതല്‍ കണക്ടിവിറ്റി ലഭിക്കാനും ഇത് സഹായിക്കും.

കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ആരംഭിച്ചത്. 5,882 രൂപ മുതലാണ് റിട്ടേണ്‍ ട്രിപ് നിരക്ക്. ഫ്ളൈറ്റ് ജി8 115 ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.35 ന് കൊല്‍ക്കത്തയില്‍ നിന്ന് പുറപ്പെട്ട് 12.25 ന് ഡല്‍ഹിയില്‍ എത്തിച്ചേരും. തിരിച്ചുള്ള നോണ്‍സ്റ്റോപ്പ് ഫ്ളൈറ്റ് ജി8 114 ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 3.10 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് 5.40 ന് കൊല്‍ക്കത്തയില്‍ എത്തിച്ചേരും

ബെംഗലുരുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള നോണ്‍സ്റ്റോപ്പ് ഫ്ളൈറ്റുകള്‍ ആഴ്ചയില്‍ നാലു ദിവസം സര്‍വീസ് നടത്തും. 5,335 രൂപ മുതലാണ് റിട്ടേണ്‍ ട്രിപ് നിരക്ക്. ഫ്ളൈറ്റ് ജി8 117 ബെംഗലുരുവില്‍ നിന്ന് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 8.45 ന് പുറപ്പെട്ട് 11.40 ന് ഡല്‍ഹിയില്‍ എത്തുന്നു. മടക്ക ഫ്ളൈറ്റ് ജി8 112 തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്ന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെട്ട് വൈകീട്ട് 5.10 ന് ബെംഗലുരുവില്‍ എത്തുന്നു.

ഗോ എയര്‍ നിലവില്‍ ദിവസേന 330 ഫ്ളൈറ്റ് സര്‍വീസുകള്‍ നല്‍കുന്നു. 2019 സെപ്തംബറില്‍ 13.27 ലക്ഷം യാത്രക്കാരാണ് ഗോ എയര്‍ വഴി യാത്ര ചെയ്തത്. ഗോ എയര്‍ അഹമ്മദാബാദ്, ഐസോള്‍, ബാഗ്ദോഗ്ര, ബെംഗലുരു, ഭുവനേശ്വര്‍, ഛണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, പാറ്റ്ന, പോര്‍ട്ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ 25 ആഭ്യന്തര സര്‍വീസുകളും ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, അബുദാബി, ബാങ്കോക്ക്, ദുബായ്, കുവൈറ്റ്, സിംഗപ്പൂര്‍ എന്നീ എട്ട് അന്താരാഷ്ട്ര സര്‍വീസുകളും നല്‍കുന്നു.

TAGS: Go Air |