ഗോ എയര്‍ കണ്ണൂര്‍ – ദമാം സര്‍വീസ് 19 മുതല്‍

Posted on: December 14, 2019

കൊച്ചി : ബജറ്റ് വിമാനക്കമ്പനിയായ ഗോ എയര്‍ കണ്ണൂരില്‍നിന്ന് ദമാമിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിച്ചു. ഉദ്ഘാടന സര്‍വീസ് ഡിസംബര്‍ 10- ന് കണ്ണൂരില്‍ നിന്ന് പറന്നുയരും.

സൗദി അറേബ്യയിലേക്കുള്ള ഗോ എയറിന്റെ ആദ്യ സര്‍വീസാണിത്. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ നാലു ദിവസമാണ് കണ്ണൂര്‍-ദമാം -കണ്ണൂര്‍ സര്‍വീസുകളുണ്ടാകുക. ഉദ്ഘാടന ഓഫറായി റിട്ടേണ്‍ ടിക്കറ്റിന് 18,981 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക്.

TAGS: Go Air |