കോവിഡ് 19 : ഇന്ത്യൻ വിമാനങ്ങളിൽ മാസ്‌ക്കും കൈയുറയും

Posted on: March 3, 2020

ന്യൂഡൽഹി : കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിമാന ജീവനക്കാർ മാസ്‌ക്കും കൈയുറയും ധരിക്കാൻ നിർദേശം. എയർഹോസ്റ്റസുമാർ ഉൾപ്പടെയുള്ള എല്ലാ ജീവനക്കാർ മാസ്‌ക്കും കൈയുറയും ധരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കാത്തെ പസഫിക്ക്, അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് തുടങ്ങിയ നിരവധി വിദേശ വിമാനക്കമ്പനികൾ നേരത്തെ തന്നെ മാസ്‌ക്ക് ധരിക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ഇറ്റലിയിൽ നിന്നും ഇറാനിൽ നിന്നും വരുന്ന യാത്രക്കാരെ തെർമൽ സ്‌ക്രീനിംഗിന് വിധേയമാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ചിരുന്നു.