കോൺഗ്രസിന് കനത്ത തിരിച്ചടി

Posted on: February 11, 2020

ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. സംസ്ഥാന നിയമസഭയിലെ ആകെയുള്ള 70 മണ്ഡലങ്ങളിൽ 67 ഇടത്തും കോൺഗ്രസിന് കെട്ടിവച്ച കാശുപോയി. തുടർച്ചയായി രണ്ടാം തവണയാണ് കോൺഗ്രസിന് ഡൽഹി നിയമസഭയിൽ പ്രാതിനിധ്യമില്ലാതാകുന്നത്.

തുടക്കം മുതലേ കോൺഗ്രസ് ഏറ്റവും പിന്നിലായിരുന്നു. ഒരു മണ്ഡലത്തിലും പാർട്ടിക്ക് ലീഡ് നേടാനായില്ല. ആം ആദ്മി പാർട്ടിയിൽ നിന്ന് കോൺഗ്രസിൽ എത്തിയ ആദർശ് ശാസ്ത്രിയും അൽക്ക ലാംമ്പയും പരാജയപ്പെട്ടു. ഇരുവരും സിറ്റിംഗ് എംഎൽഎമാരായിരുന്നു.