ആദർശ് ശാസ്ത്രി പിന്നിൽ

Posted on: February 11, 2020

ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ദ്വാരക മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ആദർശ് ശാസ്ത്രി പിന്നിലാണ്.

2015 ലെ തെരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർത്ഥിയായിരുന്നു ആദർശ്. മുൻപ്രധാനമന്ത്രി ലാൽ ബഹുദൂർ ശാസ്ത്രിയുടെ മകൻ അനിൽ ശാസ്ത്രിയുടെ പുത്രനാണ് ആദർശ് ശാസ്ത്രി.

ബിജെപിയിലെ പ്രദ്യുമ്‌നൻ രജപുത് ആണ് ലീഡ് ചെയ്യുന്നത്. 2013 ൽ പ്രദ്യുമ്‌നൻ രജപുത് ഇവിടെ വിജയിച്ചിരുന്നു.