മൂലധനവിപണിയിൽ 20,000 കോടിയുടെ വിദേശനിക്ഷേപം

Posted on: November 23, 2014

BSE--building-big-A

ഇന്ത്യൻ മൂലധന വിപണിയിൽ നവംബർ 3 മുതൽ 21 വരെ 20,000 കോടിയുടെ വിദേശനിക്ഷേപം എത്തി. ഓഹരി വിപണിയിൽ 10,778 കോടി രൂപയും കടപ്പത്ര വിപണിയിൽ 8,870 കോടി രൂപയും നിക്ഷേപിച്ചു.

ഈ വർഷം ആരംഭത്തിൽ കടപ്പത്രവിപണിയിൽ 1.45 ലക്ഷം രൂപയും ഓഹരിവിപണിയിൽ 93,000 രൂപയുമായിരുന്നു വിദേശനിക്ഷേപം. ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്‌റ്റേഴ്‌സ് (എഫ്പിഐ) എന്ന പുതിയ വിഭാഗത്തിലാണ് വിദേശ നിക്ഷേപകരെ (എഫ്‌ഐഐ) സെബി ഉൾപ്പെടുത്തിയിരിക്കുന്നത്.