വിശാൽ സിക്ക ഓറാക്കിൾ ഡയറക്ടർ ബോർഡിൽ

Posted on: December 10, 2019

ബംഗലുരു : ഇൻഫോസിസ് മുൻ സിഇഒ വിശാൽ സിക്കയെ ഓറാക്കിൾ ഡയറക്ടർ ബോർഡിലേക്ക് നാമനിർദേശം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് രംഗത്തെ ആഗോള വിദഗ്ധരിൽ ഒരാളായ സിക്ക ഈ രംഗത്ത് ഓറാക്കിളിനെ സഹായിക്കും.

അൻപത്തിരണ്ടുകാരനായ വിശാൽ സിക്ക അടുത്തയിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ വയാനായി സിസ്റ്റംസിന് തുടക്കംകുറിച്ചിരുന്നു. നേരത്തെ സാപ്പിലും സേവനമനുഷ്ഠിച്ചിരുന്നു.