ഒറാക്കിൾ 2000 ജീവനക്കാരെ നിയമിക്കുന്നു

Posted on: October 10, 2019

ന്യൂയോർക്ക് : ഒറാക്കിൾ ക്ലൗഡ് ബിസിനസ് വികസിപ്പിക്കാൻ 2000 ജീവനക്കാരെ നിയമിക്കുന്നു. ഇന്ത്യ, സിയാറ്റിൽ, സാൻഫ്രാൻസിസ്‌കോ എന്നിവിടങ്ങളിലാണ് പുതിയ നിയമനം. അടുത്ത വർഷം അവസാനത്തോടെ 20 ൽപ്പരം ക്ലൗഡ് റീജണുകൾ തുറക്കാനൊരുങ്ങുകയാണ് ഒറാക്കിൾ. നിലവിൽ 16 റീജണുകളാണുള്ളത്.

ആമസോണിൽ നിന്നും മൈക്രോസോഫ്റ്റിൽ നിന്നുമുള്ള മത്സരം നേരിടാനാണ് ഒറാക്കിളിന്റെ നീക്കം. മെയ് 31 ലെ കണക്കുകൾ പ്രകാരം 136,000 ജീവനക്കാരാണുള്ളത്. ഇവരിൽ 18,000 പേർ ക്ലൗഡ് സർവീസ് വിഭാഗത്തിലാണ്.