ഡോ. ആസാദ് മൂപ്പൻ കേരള ഗവർണറെ സന്ദർശിച്ചു

Posted on: December 7, 2019

തിരുവനന്തപുരം : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ് ഭവനിൽ സന്ദർശിച്ചു. 2018 ൽ കേരളത്തെ നടുക്കിയ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി 250 വീടുകൾ നിർമ്മിക്കാനുള്ള ആസ്റ്റർ വോളണ്ടിയേഴ്‌സ് പ്രോഗ്രാമിന്റെ ആസ്റ്റർ ഹോംസ് പദ്ധതിയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

പ്രളയബാധിതർക്ക് 100 വീടുകൾ കൈമാറുന്ന ആസ്റ്റർ ഹോംസ് പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ പൂർത്തിയാകുമെന്ന് ഡോക്ടർ ആസാദ് മൂപ്പൻ അറിയിച്ചു.